കലാ ഉത്സവിന് തുടക്കമായി

ദേശീയതല കലാ ഉത്‌സവ് ജില്ലാതല പരിപാടി കണ്ണൂര്‍ മെന്‍ ടി ടി ഐ യില്‍ സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഇ സി വിനോദ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക കലകളെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയം ഒരുക്കുന്ന പരിപാടിയില്‍  ബി ആര്‍ സികളെ പ്രതിനിധീകരിച്ച് വിവിധ സ്‌കൂളിലെ സെക്കണ്ടറി തലത്തിലുള്ള 300 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി കെ സഭിത് അധ്യക്ഷത വഹിച്ചു. ബി ആര്‍ സി പാനൂര്‍ ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ വി അബ്ദുല്‍ മുനീര്‍, ഡി പി ഒ രാജേഷ് കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.  പത്ത് ഇനങ്ങളിലാണ് മത്സരം. നൃത്തം,  സംഗീതംഉപകരണ സംഗീതം, സോളോ ആക്ട് എന്നിവ മത്സര ഇനങ്ങളാണ്‌.
 കലാ ഉത്സവ് തത്സമയ മത്സര ഇനങ്ങളായ വിഷ്വല്‍ ആര്‍ട്ട്‌സ് റ്റുഡി, വിഷ്വല്‍ ആര്‍ട്ട്‌സ് ത്രീഡി, തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണം എന്നിവ ഗവ. മെന്‍ ടി.ടി.ഐ ഹാളില്‍ നടന്നു. ജില്ലയിലെ 15 ബി ആര്‍ സി പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും 50 ല്‍ അധികം കുട്ടികള്‍ തത്സമയ മത്സരത്തില്‍ പങ്കെടുത്തു.
error: Content is protected !!