തൊഴില്‍ നൈപുണ്യ പരിശീലനം ഉദ്ഘാടനം ചെയ്തു

ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ നിയമസഹായ അതോറിറ്റിയും സംയുക്തമായി കണ്ണൂര്‍ വനിതാ ജയിലിലെ അന്തേവാസികള്‍ക്കായി നടത്തുന്ന തൊഴില്‍ നൈപുണ്യ പരിശീലന പരിപാടി സബ് ജഡ്ജ് ആന്റ് നിയമ സഹായ അതോറിറ്റി സെക്രട്ടറി വിന്‍സി ആന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
വനിതാ ജയില്‍ അസി.സൂപ്രണ്ട് മൃദുല നായര്‍ അധ്യക്ഷത വഹിച്ചു.  റൂഡ്‌സെറ്റ് ഡയറക്ടര്‍ ജയചന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വി രാജശ്രീ സംസാരിച്ചു.
വനിതാ ജയിലില്‍ കഴിയുന്ന തടവുകാരായ സ്ത്രീകളെ സ്വയം പര്യാപ്തത നേടാൻ സഹായിക്കുക എന്നതാണ് തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയുടെ ലക്‌ഷ്യം.
error: Content is protected !!