ഏഷ്യാ കപ്പ് : ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ ടീമിനെ നയിക്കും. പരുക്ക് മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചെത്തി.

ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായി.മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്.

തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലിടം നേടിയപ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡില്ലെങ്കിലും സൂര്യകുമാര്‍ യാദവും സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസില്‍ തിളങ്ങിയ മുകേഷ് കുമാര്‍ പുറത്തായപ്പോള്‍ അയര്‍ലന്‍ഡിനെതിരെ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ തിരിച്ചെത്തി.സ്പിന്നര്‍മാരായി അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചഹല്‍ വീണ്ടും പുറത്തായി.

error: Content is protected !!