വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭരണാനുമതി ലഭിച്ചു

എം വിജിന്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം വിനിയോഗിച്ച്  കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ പടിഞ്ഞാറേക്കര പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിട നിര്‍മാണ പ്രവൃത്തി, താവം പബ്ലിക് ലൈബ്രറി ആന്റ് റീഡിങ് റൂം കെട്ടിട നിര്‍മാണ പ്രവൃത്തി എന്നിവക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

കെ വി സുമേഷ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 7.83 ലക്ഷം രൂപ വിനിയോഗിച്ച് വളപട്ടണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തട്ടങ്കര പള്ളി ഫുട്പാത്ത് റോഡ് കോണ്‍ക്രീറ്റും സൈഡ് പ്രൊട്ടക്ഷന്‍ പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി

മെഡിക്കൽ ക്യാമ്പ്

സായുധസേനയിലെ വിമുക്തഭടൻമാർക്കും ആശ്രിതർക്കുമായി ആഗസ്റ്റ് 26ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് മണി വരെ മയ്യിൽ ജിഎച്ച്എസ്എസിൽ മെഡിക്കൽ ക്യാമ്പും സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. കണ്ണൂർ ഇസിഎച്ച്എസ് പോളി ക്ലിനിക്, ഡിഎസ്‌സി റെക്കോർഡ്‌സും ഡിഎസ്‌സി പേ അക്കൗണ്ട് ഓഫീസും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോൺ: 9633957105

ജില്ലാ പഞ്ചായത്ത് യോഗം

ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗം ആഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേരും.

ദേവസ്വം പട്ടയം വിചാരണ മാറ്റി

കണ്ണൂർ കലക്ടറേറ്റിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ ആഗസ്റ്റ് 23ലെ വിചാരണ സെപ്റ്റംബർ 20ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ ആർആർ അറിയിച്ചു.

കലക്ടറേറ്റില്‍ ആഗസ്റ്റ് 23, 24 തീയതികളില്‍ വിചാരണ നടത്താനിരുന്ന ഇരിട്ടി തലശ്ശേരി ദേവസ്വം ലാന്റ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയകേസുകള്‍ യഥാക്രമം സെപ്തംബര്‍ 14, 15 തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
വനിത കമ്മിഷന്‍ മെഗാ അദാലത്ത് 22ന്

കേരള വനിത കമ്മിഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് 22 ചൊവ്വ രാവിലെ 10 മുതല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

ഫോക് ലോർ ദിനാചരണം

2023 ലെ ഫോക് ലോർ ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആഗസ്റ്റ് 22ന് വൈകീട്ട് അഞ്ച് മണിക്ക് ചെങ്ങന്നൂര്‍ ഐ എച്ച് ആര്‍ ഡി  എഞ്ചിനീയറിങ്ങ്  കോളേജില്‍  നിര്‍വഹിക്കും. അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിലുളള സെമിനാറുകളും കലാപരിപാടികളും ഉണ്ടാകും.  ഇതോടൊപ്പം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, കണ്ണൂര്‍  ജില്ലയിലെ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ കേന്ദ്രങ്ങളിലും കലാരൂപങ്ങളുടെ അവതരണങ്ങളും സോധാഹരണ ചര്‍ച്ചയും സംഘടിപ്പിക്കും.

ക്ഷയരോഗ ബോധവല്‍ക്കരണ സ്റ്റിക്കര്‍ ക്യാമ്പയിന്‍ 24ന്

ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളില്‍ ക്ഷയരോഗ ബോധവല്‍ക്കരണം നടത്താന്‍ ജില്ലയിലെ പ്രൈവറ്റ് ബസുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കല്‍ ക്യാമ്പയിന്‍ ആഗസ്റ്റ് 24 ന് വ്യാഴം രാവിലെ 10.30ന് പുതിയ ബസ് സ്റ്റാന്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ടി ബി സെന്റര്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍,  ജില്ലാ ബസ്സ് ഓപ്പറേറ്റേസ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പറശ്ശിനിക്കടവില്‍ ഫിറ്റ്‌നസ് സെന്റര്‍ തുറന്നു

യുവതലമുറയ്ക്ക് മികവുറ്റ പരിശീലനസൗകര്യം ഒരുക്കി മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി പറശ്ശിനിക്കടവില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ തുറന്നു. കായിക യുവജനക്ഷേമ വകുപ്പിന്റെയും ആന്തൂര്‍ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 97.58 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫിറ്റ്‌നസ് സെന്ററിന്റെ ഇന്റീരിയല്‍ പ്രവൃത്തികളും ഉപകരണങ്ങളും സജ്ജീകരിച്ചത്.

പറശ്ശിനിക്കടവ് ബസ്റ്റാന്‍ഡില്‍ ആന്തൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ജിം ഒരുക്കിയിരിക്കുന്നത്. കാര്‍ഡിയോ ട്രെയിനിംഗ്, ഡയറ്റ് ന്യൂട്രീഷന്‍, വെയിറ്റ് ലോസ്, വെയിറ്റ് ഗെയിന്‍, വെയിറ്റ് കണ്‍ട്രോള്‍ ട്രെയിനിംഗുകള്‍, പേഴ്‌സണല്‍ ട്രെയിനിംഗ് മുതലായവയാണ് ജിമ്മില്‍ ലഭ്യമാകുന്ന സേവനങ്ങള്‍. അത്യാധുനിക ഫിറ്റ്‌നസ് ഉപകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക ഡ്രസിങ് റൂമും ഒരുക്കിയിട്ടുണ്ട്.
ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ആര്‍ ജയചന്ദ്രന്‍ മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ പി എം മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ കെ വി പ്രേമരാജന്‍, എ ആമിന ടീച്ചര്‍, പി കെ മുഹമ്മദ് കുഞ്ഞി, കെ പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഓമന മുരളീധരന്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍, കെ സന്തോഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റീവ് ഓഫീസര്‍ അജയകുമാര്‍ കൂര്‍മ, നഗരസഭ സെക്രട്ടറി പി എന്‍ അനീഷ് വിവിധ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്നും അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായി അംശദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായതിനു ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള  സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍  അപേക്ഷാ ഫോറത്തില്‍ ഒക്ടോബർ 31 ന് മുമ്പായോ അല്ലെങ്കില്‍ കോഴ്സിന് പ്രവേശനം കിട്ടി 45 ദിവസത്തിനകമോ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ വിദ്യാര്‍ഥി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, ക്ഷേമനിധി പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ എസ് എസ് എല്‍ സി ബുക്കിന്റെ പകര്‍പ്പ്, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (ഐ എഫ് എസ് സി സഹിതം), വിജയിച്ച പരീക്ഷയുടെ മാര്‍ക്ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0497 2970272.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍ (സൈക്യാട്രിയില്‍ പി ജി അഭികാമ്യം) എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം പങ്കെടുക്കുക. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായുള്ള വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തിലാണ് നിയമനം. ഫോണ്‍: 0497 2700194.

ഫിനാൻസ്  മാനേജര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍  സ്ഥാപനത്തില്‍  മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, സി എ/ഐ സി ഡബ്ല്യു എയും സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ്, അക്കൗണ്ട് മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി: 18-45. (ഇളവുകള്‍  അനുവദനീയം).  ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ആഗസ്റ്റ് 26നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കണം.

എച്ച് ആർ മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍  സ്ഥാപനത്തില്‍  മാനേജര്‍ (എച്ച് ആര്‍) തസ്തികയില്‍ ഒരു സ്ഥിരം  ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം ബി എ (പേഴ്‌സണല്‍/എച്ച് ആര്‍), എം എസ് ഡബ്ല്യയും നിയമ ബിരുദവുമാണ് യോഗ്യത. പ്രായപരിധി:  18-45. (ഇളവുകള്‍  അനുവദനീയം). ഉദ്യോഗാര്‍ഥികള്‍  യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 26നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.

വിമുക്തഭടന്‍മാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

സായുധസേനയിലെ വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ആഗസ്റ്റ് 26ന് മെഡിക്കല്‍ ക്യാമ്പും സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.മയ്യില്‍ ജി എച്ച് എസ് എസില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പരിപാടി. കണ്ണൂരിലെ ഇ സി എച്ച് എസ് പോളിക്ലിനിക്കും ഡി എസ് സി റെക്കോര്‍ഡ്സും ഡി എസ് സി കണ്ണൂര്‍ പേ അക്കൗണ്ട് ഓഫീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഐ ടി ഐ കൗണ്‍സലിങ്

പെരിങ്ങോം ഗവ.ഐ ടി ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിന്റെ ഭാഗമായി വെല്‍ഡര്‍ ട്രേഡിലേക്കുള്ള കൗണ്‍സലിങ് ആഗസ്റ്റ് 22 ചൊവ്വ രാവിലെ 10 മണിക്ക് നടക്കും. വെല്‍ഡര്‍ ട്രേഡിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഇന്‍ഡക്സ് മാര്‍ക്ക് 200 വരെയുള്ള മുഴുവന്‍ അപേക്ഷകരും ഐ ടി ഐയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ലേലം

കണ്ണൂര്‍ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ വിവിധ സാധന സാമഗ്രികള്‍ സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് സ്ഥാപനത്തില്‍ ലേലം ചെയ്യും. ഫോണ്‍: 0497 2835183.

കെല്‍ട്രോണില്‍ ജേണലിസം പഠനം

കെല്‍ട്രോണ്‍  നടത്തുന്ന ഒരുവര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിലാണ് പരിശീലനം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റും  അസിസ്റ്റന്‍സും നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.  ഉയര്‍ന്ന പ്രായപരിധി 30 വയസ്. അപേക്ഷ ആഗസ്റ്റ്26-നകം കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9544958182.

കെല്‍ട്രോണ്‍ ഡിപ്ലോമ കോഴ്‌സ്

എസ് എസ് എല്‍ സി യോഗ്യത ഉള്ളവര്‍ക്ക് കെല്‍ട്രോണിന്റെ  ഡിപ്ലോമ, പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 9400096100, 0490 2321888.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്/ ജന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്കും ഈ വര്‍ഷം ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും പരിഗണിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എ ഐ സി ടി ഇ/ യു ജി സിയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം. വെബ്സൈറ്റ്: www.gcek.ac.in.

error: Content is protected !!