ഈ ഓണത്തിന് ഒരു വീട്ടിലും പട്ടിണിയുണ്ടാവില്ല :സ്പീക്കർ എ.എൻ.ഷംസീർ

ഈഓണത്തിന് ഒരാളുടെ വീട്ടിലും പട്ടിണി ഉണ്ടാവാൻ പാടില്ലെന്ന് സർക്കാരിന് നിർബ്ബന്ധമുണ്ടെന്നും അതിൻ്റെ ഭാഗമാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ഓണച്ചന്തകൾ ആരംഭിച്ചതെന്ന് സ്പീക്കർ എ.എൻ.ഷംസീർ.

ശനിയാഴ്ച്ച രാവിലെ 11- ഓടെ ടൗൺ സ്ക്വയറിൽ കൺസ്യൂമർ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

കൺസ്യൂമർ സ്റ്റേറ്റായ നമ്മുടെ സംസ്ഥാനത്ത് പരിമിതിതികൾ ഏറെയുണ്ടെങ്കിലും വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിർത്താൻ സാധിച്ചിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും പ്രത്യേക ഇടപെടൽ ഇക്കാര്യത്തിൽലുണ്ടായെന്നും സ്പീക്കർ പറഞ്ഞു.

ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ ആദ്യ വില്പന നടത്തി വെള്ളോരാജൻ,,രാജൻ കെ പി സാഹിർ കെ പി ദിലീപ് ,ജില്ലാസപ്ലൈ ഓഫീസർ സുൽഫിക്കർ, സി.പി.സുധാകരൻ, സി. ധീരജ് ,ഡോ.ജോസ് തോമസ്,ടി.സി.മനോജ്, മാധവൻ പോറ്റി , ജില്ലാ സപ്ലെ ഓഫീസർ എം.സുൽഫിക്കർ തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!