ഓഫറുകളുടെ പെരുമഴയുമായി നന്തിലത് ജി മാർട്ട് ഹൈടെക് ഷോറും കണ്ണൂരിൽ

ഗൃഹോപകരണ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോപു നന്തിലത്ത് ജി മാർട്ടിന്റെ,അമ്പതാമത് ഹൈടെക് ഷോറൂം കണ്ണൂർ താവക്കരയിൽ പ്രവർത്തനം തുടങ്ങി. കോർപറേഷൻ മേയർ adv TO മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ,ആദ്യ വില്പന ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്,ഷൈനി ഗോപു നന്തിലത്ത്,ഡയറക്ടർ ഐശ്വര്യ നന്തിലത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി. എ സുബൈർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ ജോയ് NP, ഉദയ് K മോഹൻ തുടങ്ങിയവരും, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക്സ് ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും 70 ശതമാനം വരെയുള്ള ഡിസ്കൗണ്ടും,ഓണം ഗാല ഓഫറിലൂടെ കോടികളുടെ സമ്മാനങ്ങൾ നേടാനുള്ള അവസരവും,ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് അഞ്ച് ശതമാനം മുതൽ 20 ശതമാനം വരെ ക്യാഷ് ബാക്കും, പലിശയില്ലാതെ തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കുന്നതിനുള്ള ഇ എം ഐ ഫിനാൻസ് സൗകര്യവും, ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്കായി ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ബ്രാൻഡഡ് കമ്പനികളുടെ ഗൃഹോപകരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ജി-മാർട്ട് ഷോറൂം.

error: Content is protected !!