കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അഫ്സൽ ഉൽ  ഉലമ അറബിക് ; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് ഓറിയെന്റൽ ടൈറ്റിൽ കോളേജുകളിൽ 2023 24 വർഷത്തെ ബി എ അഫ്സൽ ഉൽ  ഉലമ അറബിക് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2023 ഓഗസ്റ്റ് 21 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാം.

 

പ്രായോഗിക പരീക്ഷകൾ

അഫിലിയേറ്റഡ്‌ കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി എസ് സി കമ്പ്യൂട്ടർ സയൻസ് ഏപ്രിൽ 2023 , പ്രായോഗിക പരീക്ഷകൾ, 2023 ആഗസ്റ്റ് 21 , 22 തീയതികളിൽ അതാതു കോളേജുകളിൽ നടക്കും . വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 

പരീക്ഷാഫലം

അഫിലിയേറ്റഡ്‌ കോളേജുകളിലെ ഒന്നാം  സെമസ്റ്റർ  എം എ, എം ടി ടി എം, എംഎസ്ഡബ്ല്യു, എം കോം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്),  ഒക്ടോബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർ മൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 01.09.2023, 5 PM

 

പുനർമൂല്യനിർണ്ണയ ഫലം

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഏപ്രിൽ 2022 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

 

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2023 ) പരീക്ഷകൾക്ക് പിഴയില്ലാതെ 04.09.2023 മുതൽ 14.09.2023 വരെയും പിഴയോടു കൂടി 16.09.2023 വരെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

 

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ  രണ്ടാം സെമസ്റ്റർ  എം എസ് സി എൻവയോൺമെൻറൽ സയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്സ്/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ വുഡ് സയൻസ് & ടെക്നോളജി/ ബയോടെക്നോളജി/  മൈക്രോ ബയോളജി/ കമ്പ്യുട്ടേഷണൽ ബയോളജി/ കമ്പ്യൂട്ടർ സയൻസ്/ ജോഗ്രഫി/ ഫിസിക്സ്/കെമിസ്ട്രി/ നാനോ സയൻസ് & നാനോ ടെക്നോളജി/ അപ്പ്ളൈഡ് സുവോളജി/ പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി/മോളിക്യൂലർ ബയോളജി  , എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ/  ഇക്കണോമിക്സ്/ ആന്ത്രോപോളജി/ഇംഗ്ലീഷ്/ മ്യൂസിക്/ ട്രൈബൽ & റൂറൽ സ്റ്റഡീസ്/ ഹിസ്റ്ററി/  മലയാളം/ ഹിന്ദി,  എം സി എ, എം എൽ ഐ എസ് സി, എം ബി എ, എൽ എൽ എം   (സി ബി സി എസ്സ് എസ്സ് ), റഗുലർ/സപ്പ്ളിമെൻററി, മെയ് 2023 പരീക്ഷഫലം  സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

 

അന്തിമ വോട്ടർ പട്ടിക

കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് പന്ത്രണ്ട് മണ്ഡലങ്ങളിലെയും  അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

വിവര സാക്ഷരത വർക്ക്ഷോപ്പ്

കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപാർട്മെന്റും ഗൂഗിൾ സംരംഭമായ ഫാക്ട്ശാലയും ചേർന്ന് വിവര സാക്ഷരതയും വിമർശനാത്മക ചിന്തയും എന്ന പേരിൽ ഏകദിന ശിൽപ്പകല സംഘടിപ്പിച്ചു. വകുപ്പ് തലവൻ ഡോ മഞ്ജുള പൊയിൽ ഉദ്ഘാടനം ചെയ്തു. ഫാക്ട്ശാല പരിശീലകൻ ഹബീബ് റഹ്മാൻ വൈ പി ശികപശാല നയിച്ചു.

 

” നിറവ്  ” കണ്ണൂർ സർവ്വകലാശാല എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ ത്രിദിന ശിൽപ്പശാലയ്ക്ക് സനാതന കോളേജിൽ തുടക്കമായി.

 

കോട്ടപ്പാറ : കണ്ണൂർ സർവ്വകലാശാലയ് കീഴിലുള്ള കോളേജുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ശില്പശാല നിറവ് കോട്ടപ്പാറ സനാതന സയൻസ് കോളേജിൽ തുടക്കമായി. ശില്പശാലയുടെ ഉദ്ഘാടനം സർവകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്ടർ ഡോ. ടി പി നഫീസ ബേബിയുടെ അധ്യക്ഷതയിൽ സംസ്ഥാന എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ എം  അൻസാർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ഓഫീസർമാർക്ക് ഇന്നത്തെ കാലഘട്ടത്തിലെ വലിയ ഉത്തരവാദിത്വമാണ് സമൂഹത്തിൽ ഉള്ളത് എന്നും കേരളത്തിൽ ഇന്ന് നടപ്പിലാക്കുന്ന പരിപാടികളിലും എൻഎസ്എസിന്റെ പങ്കാളിത്തം വർദ്ധിച്ചു വരികയാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എൻഎസ്എസ് കരിക്കുലത്തിൻ്റെ ഒരു പ്രധാന ഭാഗമാകും. ചടങ്ങിൽ സനാതന കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി എൻ മനോജ്, കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഷിജിത്ത് വി,   വയനാട് ജില്ലാ കോർഡിനേറ്റർ ഗണേഷ്, സനാതന കോളേജ് അക്കാദമിക് ഡയറക്ടർ ബി സജിത് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. കാസറഗോഡ് ജില്ലാ കോർഡിനേറ്റർ വിജയകുമാർ വി സ്വാഗതവും സനാതന കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജിന ടി മോഹൻ നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ വിവിധങ്ങളായ ട്രെയിനിങ് സെഷനുകൾ കേരളത്തിലെ പ്രമുഖരായ എൻഎസ്എസ് ട്രെയിനർമാരുടെ നേതൃത്വത്തിൽ നടക്കും.

 

 

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ ഹിസ്റ്ററി പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 8157083710 , 9446607142

  • കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പാലയാട് ക്യാമ്പസ്, സി എം എസ് മാങ്ങാട്ടുപറമ്പ, സി എം എസ് നീലേശ്വരം, ഐ സി എം പറശിനിക്കടവ് എന്നിവിടങ്ങളിലെ എം ബി എ പ്രോഗ്രാമുകൾക്ക് എസ് സി / എസ് ടി സീറ്റുകൾ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ ഓഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.

image.png

error: Content is protected !!