തൃശൂരില്‍ പാടത്ത് ബസ് മറിഞ്ഞു; മുപ്പതോളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.ഏതാണ്ട് അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു.

ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥികളും ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. റോഡ് പണി നടക്കുന്ന സ്ഥലമാണിതെന്നാണ് വിവരം.ബസില്‍ അമ്പതോളം യാത്രക്കാരാണ് ഉണ്ടായത്. രാവിലെ സമയമായതിനാല്‍ ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശങ്ക വേണ്ടെന്നും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു.

error: Content is protected !!