കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റാങ്ക് ലിസ്റ്റ്

2023-24 അധ്യയന വർഷത്തിൽ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം പി ഇ എസ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ടൈംടേബിൾ

സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം (ഏപ്രിൽ 2023) പരീക്ഷകളുടെയും നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2023) പരീക്ഷകളുടെയും ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ എം എസ് സി മാത്തമാറ്റിക്സ്/കെമിസ്ട്രി/ സുവോളജി/ബോട്ടണി/സ്റ്റാറ്റിസ്റ്റിക്‌സ്   ഒന്നാം സെമസ്റ്റർ, ഒക്ടോബർ 2022 (ആർ /എസ് /ഐ) പരീക്ഷകളുടെ ഫലം  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മറ്റ് എം എസ് സി പ്രോഗ്രാമുകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. ഉത്തരക്കടലാസ് പുനർമൂല്യ നിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി  21/08/ 2023.

 

പരീക്ഷാഫലം

താഴെ പറയുന്ന ന്യൂ ജനറേഷൻ എം.എസ്.സി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ഒക്ടോബർ 2022 (റഗുലർ/സപ്ലി)പരീക്ഷകളുടെ ഫലം   സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

  • കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

  • മാത്തമാറ്റിക്സ് (മൾട്ടി വാരിയേറ്റ് കാൽകുലസ് ആന്റ് മാത്തമാറ്റിക്കൽ അനാലിസിസ് മോഡലിങ്ങ് ആന്റ് സിമുലേഷൻ, ഫിനാൻഷ്യൽ റിസ്ക്ക് മാനേജ്മെന്റ്)

  • കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ‍‍ഡ്രഗ് കെമിസ്ട്രി.

  • ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആന്റ് നാനോ സയൻസ് സ്പെഷ്യലൈസേഷൻ

  • പ്ലാൻറ് സയൻസ് വിത്ത് ബയോ ഇൻഫോർമാറ്റിക്സ്.

  • സുവോളജി (സ്ട്രക്ച്ചർ,ഫിസിയോളജി,ഡെവലപ്പ്മെന്റ് ആന്റ് ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്)

ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 21/08/2023 വൈകുന്നേരം 5 മണിവരെ ഓൺ ലൈൻ ആയി സ്വീകരിക്കുന്നതാണ്.

 

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: പുതുക്കിയ വിജ്ഞാപനം

കണ്ണൂർ സർവകലാശാലയുടെ 2023 – 24 അധ്യയന വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം. (മാർക്കറ്റിങ്), ബി. എ. പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി/ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി, എം. എ. ഡിവെലപ്മെന്റ് ഇക്കണോമിക്സ്, എം.കോം (അക്കൗണ്ടിംഗ് & ടാക്സേഷൻ),  അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ബി. കോം. അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 07.08.2023 മുതൽ 23.08.2023 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷകളുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 11.09.2023 4 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ അടങ്ങുന്ന വിജ്ഞാപനം വെബ് സൈറ്റിൽ ലഭ്യമാണ്.

 

സൗജന്യ മത്സരപരീക്ഷാ പരിശീലനം

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സരപരീക്ഷയ്ക്ക് തയ്യാറടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി  കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ  ആഭിമുഖ്യത്തിൽ സെപ്റ്റംബർ ആദ്യവാരത്തിൽ 30 ദിവസം നീണ്ടുനിൽക്കുന്ന  സൗജന്യ പരീക്ഷാ പരിശീലനപരിപാടി ആരംഭിക്കുന്നു. താല്പര്യമുള്ളവർ കണ്ണൂർ   സർവകലാശാലയുടെ താവക്കരയിലുള്ള  യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ ഹാജരായി  19.08.2023ന് മുമ്പായി   അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0497-2703130  നമ്പറിൽ ബന്ധപ്പെടുക.

 

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബിരുദ  പ്രോഗ്രാമുകളിലെ എസ് സി /എസ് ടി  ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന് വേണ്ടി ആഗസ്ത് 9,10  തിയ്യതികളിൽ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് തങ്ങൾ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിലെ ഓപ്ഷനുകൾ എഡിറ്റ് ചെയ്യുവാൻ അവസരമുണ്ട്. പ്രൊഫൈൽ ലോഗിൻ ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഒടുക്കിയതിനു ശേഷം സ്പോട്ട് അഡ്മിഷന് വേണ്ടുന്ന ഓപ്ഷൻസ് അപേക്ഷയിൽ ഉൾപ്പെടുത്താവുന്നതാണ്.

 

എസ് സി / എസ് ടി  സ്പെഷ്യൽ അലോട്മെന്റ് 

2023 -24  അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള എസ് സി / എസ് ടി സ്പെഷ്യൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ പ്രൊഫൈൽ ലോഗിൻ ചെയ്ത അലോട്മെന്റ്  വിവരങ്ങൾ  പരിശോധിക്കേണ്ടതാണ്. ആദ്യമായി അലോട്മെന്റ്   ലഭിക്കുന്നവർ അഡ്മിഷൻ ഫീസായ 865/-രൂപ പ്രൊഫൈൽ ലഭ്യമായ ലിങ്ക് വഴി ഒടുക്കേണ്ടതാണ്. അലോട്മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോ ഡൌൺലോഡ് ചെയ്ത്  പ്രവേശനത്തിനായി അതാതു കോളേജിൽ പ്രവേശനത്തിനായി 08.08.2023  വൈകുന്നേരം 5 മണിക്കുള്ളിൽ  ഹാജരാകേണ്ടതാണ്.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം എ മ്യൂസിക്  പ്രോഗ്രാമിന് എസ് സി, എസ് ടി, എസ് ഇ ബി സി  വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 09-08-2023 രാവിലെ  10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334.

  • കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ  പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 10ന് പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ ഐടി എഡ്യൂക്കേഷൻ സെൻററിൽ എംസിഎ പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ  ആഗ്സ്റ്റ്  10 ന്  രാവിലെ 10 മണിക്ക് നടക്കും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാംപസിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്  പഠനവകുപ്പിൽ എം എസ് സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 9 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ എം പി ഇ എസ് പ്രോഗ്രാമിലേക്ക് എസ് സി/ എസ് ടി/  ഒ ബി സി / ഒ ഇ സി വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ പ്രവേശനം തേടാൻ ആഗ്രഹിക്കുന്നവർ  ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി  10.08.2023 നു രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠന വകുപ്പിൽ എത്തണം.

error: Content is protected !!