കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം  

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി മോളിക്യൂലർ ബയോളജി, ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (സി ബി സി എസ് എസ് – റഗുലർ/ സപ്ലിമെന്ററി  മെയ്   2023 – പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു.  ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ  പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് 17/ 08/ 2023 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

എം എ പ്രോജക്റ്റ്

നാലാം സെമസ്റ്റർ  പ്രൈവറ്റ് രജിസ്ട്രേഷൻ എം എ അറബിക് / ഇക്കണോമിക്സ് / ഇംഗ്ലിഷ് / ഹിസ്റ്ററി ഏപ്രിൽ 2023 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് 29.09.2023 ന് വൈകുന്നേരം 4  മണിക്കകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം.  പ്രൊജക്റ്റ് തയാറാക്കി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, സർവകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുള്ള, അതാത് വിഷയങ്ങളുടെ സിലബസിലും പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. പ്രോഗ്രാമുകളുടെ റെഗുലേഷൻസിലും ലഭ്യമാണ്.

ടൈം ടേബിൾ  

ഒന്ന് & രണ്ട് , മൂന്ന്  സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ വരെ-പാർട്ട് ടൈം ഉൾപ്പെടെ) നവംബർ 2022 പരീക്ഷകളുടെ ടൈം ടേബിൾ  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ബി ടെക് മേഴ്‌സി ചാൻസ് പരീക്ഷയ്ക്കായുള്ള അപേക്ഷയോടൊപ്പം നിശ്ചിത റീ രജിസ്ട്രേഷൻ മെമ്മോ നിർബന്ധമായും ഹാജരാക്കേണ്ടതാണ്

പുനർമൂല്യ നിർണ്ണയ ഫലം

മൂന്നാം സെമസ്റ്റർബിരുദപരീക്ഷകളുടെ (നവംബർ 2022) പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. റഗുലർ  വിദ്യാർത്ഥികൾ അവരുടെ പുതിയ  മാർക്കുകൾ ചേർത്ത് ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ ഈ ഫലം ലഭിച്ചതോടെ ബിരുദം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ   അവർക്ക് ലഭിച്ചിട്ടുള്ള ഫൈനൽ ഗ്രേഡ്/മാർക്ക് കാർഡും, റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും  സഹിതം, മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ  ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസ് ഐടി എജുക്കേഷൻ സെന്ററിലെ എംസിഎ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ സ്പോട്ട് അഡ്മിഷന്  ആഗ്സ്റ്റ്  7 ന്  രാവിലെ 10 മണിക്ക് യോഗ്യത  സർട്ടിഫിക്കറ്റുകളുമായ് പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാലാ ഡോ. ജാനകി അമ്മാള്‍ ക്യാമ്പസിലെ എം എ ഇംഗ്ലീഷ് പ്രോഗ്രാമിൽ എസ് ടി വിഭാഗത്തില്‍ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 7(തിങ്കളാഴ്ച) രാവിലെ 11 മണിക്ക്  പഠനവകുപ്പിൽ ഹാജരാകണം.

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം 07.08.2023 (തിങ്കൾ) രാവിലെ 11:00 മണിക്ക് മുൻപായി പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ എത്തണം. ഫോൺ: 9110468045

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി എസ് സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം 07.08.2023 (തിങ്കൾ) രാവിലെ 11:00 മണിക്ക് മുൻപായി പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ എത്തണം. ഫോൺ: 8968654186

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം 07.08.2023 (തിങ്കൾ) രാവിലെ 11:00 മണിക്ക് മുൻപായി പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ എത്തണം. ഫോൺ: 8968654186

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ ഒ ഇ സി വിഭാഗത്തിൽ 2 സീറ്റുകൾ ഒഴിവുകളുണ്ട്. ഒ ഇ സി വിഭാഗത്തിൽ നിന്നും യോഗ്യരായ വിദ്യാർത്ഥികൾ ഇല്ലാത്ത പക്ഷം എസ് ഇ ബി സി വിഭാഗത്തിലെ യോഗ്യരായ വിദ്യാർത്ഥികളെ മെറിറ്റ് അടിസ്ഥാനത്തിൽ പരിഗണിക്കുന്നതാണ്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50 % മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 08.08.2023 (ചൊവ്വ) രാവിലെ 11 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ നേരിട്ട് എത്തണം. ഫോൺ: 9663749475

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്,  എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ പ്രോഗ്രാമുകളിൽ എസ് സി/ എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ 07.08.2023 (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് എത്തണം.

error: Content is protected !!