കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ (റഗുലർ – 2021 പ്രവേശനം, സപ്ലിമെന്ററി – 2020 പ്രവേശനം) നവംബർ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ്,  2023 ജൂലൈ 10, തിങ്കളാഴ്ച വൈകിട്ട് 4 മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗ നിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

19.07.2023 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജൂൺ 27 മുതൽ ജൂലൈ 03 വരേയും പിഴയോടുകൂടി ജൂലൈ 05 വരേയും ഓൺലൈൻ ആയി സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

09.08.2023ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പരീക്ഷകൾ ക്കുള്ള അപേക്ഷകൾ  പിഴയില്ലാതെ ജൂൺ22മുതൽ ജൂൺ 27 വരേയും പിഴയോടുകൂടി ജൂൺ 30 വരേയും ഓൺലൈൻ ആയി സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റർ യൂണിവേഴ്‌സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ വിജയികളായവർക്ക് അനുമോദനം

കണ്ണൂർ സർവകലാശാലയിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മീറ്റും ഇന്റർ യൂണിവേഴ്‌സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തു വച്ചുനടന്ന ചടങ്ങ് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റേൺ മ്യൂസിക്ക്, വെസ്റ്റേൺ മ്യൂസിക്ക് ഗ്രൂപ്പ്, കർണാടിക് മ്യൂസിക്ക്, ക്ലേ മോഡലിംഗ് എന്നീ ഇനങ്ങളിൽ വിജയികളായ ഡോൺ ബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടിക്കടവ്, കാസർഗോഡ് ഗവണ്മെന്റ് കോളേജ്, സെന്റ് പയസ് ടെൻത്ത് കോളേജ് രാജപുരം, ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് തലശേരി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അനുമോദനം നൽകിയത്. വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വിതരണം ചെയ്തു. വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിൻഡിക്കേറ്റംഗം ഡോ. രാഖി രാഘവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു എന്നിവർ സംസാരിച്ചു. സർവകലാശാലയിലെ വിവിധ കോളേജുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു.

സെനറ്റ് അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

കണ്ണൂർ സർവകലാശാല സെനറ്റിൽ നിന്നും കാലാവധി പൂർത്തിയാക്കിയ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. നാലുവർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജൂണിൽ കാലാവധി പൂർത്തിയാക്കിയ അംഗങ്ങൾക്ക് സർവകലാശാലയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. സർവകലാശാല ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. സാബു എ, രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റ് അംഗം പ്രമോദ് കുമാർ കെ വി, സെനറ്റ് അംഗങ്ങളായ ഡോ. ആർ കെ ബിജു, സാജു പി ജെ, മാധവൻ മണിയറ, ലത ഇ എസ്, ഡോ. വിജയൻ കെ, സതീശൻ പി കെ, എം പി എ റഹീം,  തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!