വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്രമാണ പരിശോധന ജൂണ്‍ 20ന്

കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ്/ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 ( കാറ്റഗറി നമ്പര്‍ 527/2019) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2023 ജൂണ്‍ 14ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന ജൂണ്‍ 20ന് ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി പരിശോധനക്ക് ഹാജരാകണം.

എച്ച്ഡിസിഎം അപേക്ഷ ക്ഷണിച്ചു

പറശ്ശിനിക്കടവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (എച്ച്ഡിസിഎം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ്/പ്രവേശന പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. എസ് സി/എസ് ടി വിഭാഗക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലും സഹകരണവുമായി ബന്ധപ്പെടുന്ന സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ക്കും നിയമാനുസൃതമായി സീറ്റ് സംവരണം ഉണ്ടായിരിക്കും. www.icmkannur.org  എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ മൂന്ന്. ഫോണ്‍. 04972784002/2784044.

പോത്ത്, ആട് വളര്‍ത്തല്‍: അപേക്ഷ ക്ഷണിച്ചു

പോത്തിന്‍കുട്ടികളേയും ആട്ടിന്‍കുട്ടികളേയും വളര്‍ത്തി തിരികെ നൽകുന്നതിന്  മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ (എം പി ഐ) ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരാള്‍ക്ക് രണ്ട് പോത്തിന്‍കുട്ടികളെയോ അഞ്ച് പെണ്‍ ആട്ടിന്‍ കുട്ടികളെയോ ആണ് വളര്‍ത്താന്‍ നല്‍കുക. വില  കര്‍ഷകര്‍ നല്‍കേണ്ടതില്ല. വളര്‍ച്ച പൂർത്തിയായ  പോത്ത്/ആട് എന്നിവയെ എം പി ഐ  വിപണി വില നല്‍കി തിരിച്ചെടുക്കുമ്പോള്‍  വില അതില്‍ നിന്നും ഈടാക്കും. ബാക്കി തുക കര്‍ഷകര്‍ക്ക് നല്‍കും. 12 മാസമാണ് വളര്‍ത്തുകാലഘട്ടം. ഒമ്പത് മാസം പ്രായമുളള ആട്ടിന്‍കുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളര്‍ത്താന്‍ നല്‍കുക. ഇന്‍ഷുറന്‍സ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ് എന്നിവ എം പി ഐ നിര്‍വഹിക്കും. രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ ഓണ്‍ലൈന്‍ ആയോ നേരിട്ട് ഹെഡ് ഓഫീസിലോ ചെയ്യാം. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും www.meatproductsofindia.com സന്ദര്‍ശിക്കുക. ഫോണ്‍: 8281110007, 9947597902. ഇ-മെയില്‍: mpiedayar@gmail.com.

വാഹന വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് വാഹന വായ്പ (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെ കമേഴ്‌സ്യൽ വാഹനങ്ങള്‍ക്ക്) നല്‍കുന്നു. തൊഴില്‍ രഹിതരായ 18നും 55 നും മധ്യേ പ്രായമുള്ള ഡ്രൈവിങ് ലൈസന്‍സുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പാ നല്‍കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. അഞ്ചു ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമാണ് പലിശ നിരക്ക്. 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പകള്‍ നല്‍കും. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ കെ ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04972705036, 9400068513.

ഫയര്‍ ആന്റ് സേഫ്റ്റി പ്രവേശനം

കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സി. ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍. 0490 2321888, 8156893087.

കണ്ണൂര്‍ ഗവ.ഐടിഐ-ഐഎംസി  കോഴ്‌സുകൾ

കണ്ണൂര്‍ ഗവ.ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സിസിടിവി, ടോട്ടല്‍ സ്റ്റേഷന്‍, സിഎന്‍സി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9745479354.

സ്വയംതൊഴില്‍ വായ്പ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്, ശരണ്യ, കൈവല്ല്യ, നവജീവന്‍ എന്നീ സ്വയം തൊഴില്‍ വായ്പാ പദ്ധതികളിലേക്ക് തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04602 209400.

മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് പ്രോഗ്രാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജിലെ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറ് മാസത്തെ കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. യോഗ്യത പന്ത്രണ്ടാം ക്ലാസ്. സ്‌കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജുക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂണ്‍ 30. വെബ്സൈറ്റ് www.srccc.in. ഫോണ്‍: 9446060641, 9447007600.

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ സെന്ററില്‍ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പ്ലസ്ടു/ പ്രി ഡിഗ്രി/ തത്തുല്യം. കാലാവധി ഒരു വര്‍ഷം. അപേക്ഷ ഫോറം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ സെന്ററില്‍ നിന്നും 100 രൂപക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും, 50 രൂപക്ക് പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ലഭിക്കും. www.fcikerala.org ല്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം പ്രിന്‍സിപ്പല്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ എന്ന വിലാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ടൗണ്‍ ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സ്വന്തം മേല്‍ വിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കാര്‍ഡും പ്രോസ്പെക്ടസില്‍ പറയുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടക്കം അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30ന് വൈകിട്ട് അഞ്ചു മണി. വിലാസം ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍, ഒണ്ടേന്‍ റോഡ് പി ഒ, 670001. ഫോണ്‍: 0497 2706904, 0497 2933904, 9895880075.

ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ

അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ കണ്ണൂര്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍, ഒരു വര്‍ഷത്തെ ഫാഷന്‍ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0460 2226110, 8301030362, 9995004269.

അസി. പ്രൊഫസര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. ഫാഷന്‍ ഡിസൈനിംഗ്/ഗാര്‍മെന്റ് ടെക്‌നോളജി/ഡിസൈനിംഗ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) ഉള്ളവര്‍ക്ക് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ അപേക്ഷിക്കാം. ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗില്‍ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം/എം ആര്‍ക് യോഗ്യത ഉള്ളവര്‍ക്ക് ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗില്‍ അപേക്ഷിക്കാം. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) എന്നിവയാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ സഹിതം അപേക്ഷിക്കണം. അപേക്ഷ ജൂലൈ 10 വൈകിട്ട് അഞ്ച് മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, പി ഒ കിഴുന്ന, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04972 835390.

കുവൈറ്റിലേക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന കുവൈറ്റിലേക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഫിസിഷ്യന്‍, കണ്‍സല്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, സീനിയര്‍ രജിസ്ട്രാര്‍, രജിസ്ട്രാര്‍ തസ്തികകളിലാണ് നിയമനം. എം ബി ബി എസ്, എംഡി, പി എച്ച് ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. ആറ് മുതല്‍ 15 വര്‍ഷം വരെ പ്രവൃത്തി പരിചയം വേണം. പ്രായ പരിധി 55 വയസ്സ്. താമസ സൗകര്യം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25നകം kuwait@odepc.in ല്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2329440/41/42/43/45, 7736496574.

error: Content is protected !!