കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ്  പ്രൊഫസർ

പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ  കാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്‌ ഡിപ്പാർട്ട്മെന്റിൽ   അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത.  അഭിമുഖം 20/06/2023 – ന് രാവിലെ 10 : 30 ന് പഠന വകുപ്പിൽ.    ഫോൺ:  9847421467.

അപേക്ഷയിലെ തെറ്റ് തിരുത്താം

2023 -24  അക്കാദമിക  വർഷത്തെ ബിരുദ പ്രവേശനവുമായി  ബന്ധപ്പെട്ട്  അപേക്ഷ സമർപ്പിക്കുമ്പോൾ വന്ന തെറ്റുകൾ 200/- രൂപ പിഴ ഒടുക്കി 20.06.2023  വരെ തിരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല  വെബ്‌സൈറ്റിൽ സന്ദർശിക്കുക.

 

ടൈം ടേബിൾ  

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും  രണ്ട് ,നാല് ,ആറ്  സെമസ്റ്റർ എം സി എ  ഡിഗ്രി ,മെയ് 2023 ,നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ  സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

പ്രായോഗിക  പരീക്ഷകൾ

കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള  അവസാന വർഷ  ബി.സി.എ   ഡിഗ്രി (സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്‌മെന്റ്) മാർച്ച് 2023  പരീക്ഷകളുടെ ഭാഗമായ  പ്രൊജക്റ്റ് മൂല്യനിർണയം  2023  ജൂൺ 26  ന് ചിന്മയ ആർട്സ് & സയൻസ് കോളേജ്,ചാല -യിൽ വച്ച്   നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ മാറ്റി

2023 ജൂൺ 21 ന് നടക്കാനിരുന്ന പഠനവകുപ്പിലെ നാലാം സെമസ്റ്റർ (സി ബി സി എസ് എസ് -2020 സിലബസ് – റെഗുലർ/ സപ്ലിമെൻ്ററി മെയ് 2023 ) എം എ ജേർണലിസം & മാസ് കമ്യൂണിക്കേഷൻ്റെ മീഡിയ ലോ ആൻ്റ് എത്തിക്ക്‌സ് പരീക്ഷ ജൂൺ 23 ലേക്ക് മാറ്റി. നിലവിൽ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

error: Content is protected !!