കാപ്പ ചുമത്തിയതിനു ശേഷം ഒളിവിൽ പോയയാളെ പിടികൂടി

മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തിയതിനുശേഷം ഒളിവിൽപോയയാളെ പോലീസ് പിടികൂടി. മട്ടന്നൂർ ചവശ്ശേരി മാണോറ എന്ന സ്ഥലത്ത് താമസിക്കുന്ന സുധീഷ്, ശ്രീപദ്മം എന്നയാളെയാണ് പിടികൂടിയത്.

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് മൂന്നു പ്രകാരം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് ഇറങ്ങിയനാൾ മുതൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ പത്തിലധികം കേസുകളിൽ ഉൾപ്പെട്ടയാളാണ്. മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ.വി പ്രമോധൻ, സബ് ഇൻസ്പെക്ടർ യു.കെ ജിതിൻ , സിവിൽ പോലീസ് ഓഫീസർമാരായ രഗനീഷ്, രഞ്ജിത്ത്, ജോമോൻ, വിനു സെബാസ്റ്റ്യൻ എന്നിവരടങ്ങിയ അടങ്ങിയ സ്ക്വാര്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തുടർന്ന് ബഹു : കോടതി മുമ്പാകെ ഹാജരാക്കി ജയിലിലടച്ചു.

error: Content is protected !!