കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹോസ്റ്റൽ മേട്രൻ

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസ്സിൽ വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ മേട്രനെ നിയമിക്കുന്നതിനുള്ള  അഭിമുഖം  ജൂൺ 22 രാവിലെ  11  മണിക്ക് ക്യാമ്പസ്സിൽ വച്ച് നടക്കും. താല്പര്യമുള്ളവർ   അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി  ഹാജരാകുക. ഫോൺ :9447085046

സർവകലാശാലയിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ

കണ്ണൂർ സർവകലാശാല ഐ ടി സെന്ററിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികയിലേക്ക് പരമാവധി ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മേൽ തസ്തികകളിലേക്കുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള സ്കിൽ ടെസ്റ്റ് സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഐ ടി പഠനവകുപ്പിൽ വെച്ച് 05 / 07 /2023 ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിശ്ചിതമാതൃകയിൽ അപേക്ഷകൾ 29 / 06 / 2023 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലാ രജിസ്ട്രാർ മുമ്പാകെ നേരിട്ടോ തപാൽവഴിയോ സമർപ്പിക്കേണ്ടതാണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ ഫോറം ഉപയോഗിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

സർവകലാശാലാ യൂണിയൻ തെരെഞ്ഞെടുപ്പ് 20 ന്

കണ്ണൂർ സർവകലാശാലാ യൂണിയന്റെ 2022 -23 വർഷത്തേക്കുള്ള  ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2023 ജൂൺ മാസം 20 – ന് (ചൊവ്വാഴ്ച്ച)  രാവിലെ 10 മണിക്ക് താവക്കരയിലുള്ള സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കുന്നതാണ്.

error: Content is protected !!