കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അധ്യാപകർക്കുള്ള ഇൻഡക്ഷൻ, റിഫ്രഷർ & ഷോർട്ട് ടേം കോഴ്‌സുകൾ 

കണ്ണൂർ സർവകശാല യു ജി സി – എച് ആർ ഡി സി 2023-24 അധ്യയന വർഷത്തിലേക്കുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകശാല – കോളേജ് അദ്ധ്യാപകർക്ക് കരിയർ അഡ്വാൻസ്‌മെന്റിന് വേണ്ടിയുള്ള ഇൻഡക്ഷൻ, റിഫ്രഷർ & ഷോർട്ട് ടേം കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുതിയ കോഴ്സുകളുടെ വിവരങ്ങൾ കണ്ണൂർ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക്  ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരിമിതമായ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടക്കുന്നതിന്റെ വിവരങ്ങൾ  നൽകുന്നതിനുള്ള ലിങ്ക് എച് ആർ ഡി സി സൈറ്റിലെ അപേക്ഷകരുടെ പ്രൊഫൈലിൽ അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ (https://hrdc.kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രം രജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

 തീയതി നീട്ടി

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രഷേൻ രണ്ടാം സെമസ്റ്റർ (2021 അഡ്മിഷൻ) എം എ അറബിക് പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്റ്റഡി ടൂർ റിപ്പോർട്ട്  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 20 വൈകുന്നേരം 4 മണി വരെ നീട്ടി.

 തീയതി നീട്ടി

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം  സെമസ്റ്റർ (2020 & 21അഡ്മിഷൻ) ബിരുദാനന്തര ബിരുദ  പ്രോഗ്രാമുകളുടെ ഇന്റേണൽ ഇവാലുവേഷൻറെ, (നവംബർ 2022  സെഷൻ) ഭാഗമായുള്ള   അസൈൻമെൻറ്  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 20 വൈകുന്നേരം 4 മണി വരെ നീട്ടി.

error: Content is protected !!