കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 20 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാണപ്പുഴ ചാൽ, ഉറവങ്കര, കച്ചേരികടവ് എന്നിവിടങ്ങളിൽ ജൂൺ 20 ചൊവ്വ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും കടവനാട് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് അഞ്ച് മണി 5വരെയും മണിയറ, മണിയറ സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയും വൈദ്യുതി  മുടങ്ങും.

വെള്ളൂർ ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിലെ  കണിയേരി,പാലത്തറ,മുങ്ങം, വെള്ളൂർ ആലിൻകീഴിൽ ,അഞ്ചങ്ങാടി, കൊടക്കത്തറ, ആൽഫ, വി പി ആർ ഓയിൽ മിൽ, കുളവയൽ ,ജവഹർ ,ജനത, വെള്ളൂർ ബാങ്ക്, ജെൻസ് ക്ലബ്, കാറമേൽ മുച്ചിലോട്ട് എന്നീ  ട്രാൻസ്‌ഫോർമറുകൾക്ക്  കീഴിൽ  ജൂൺ 20 ചൊവ്വ രാവിലെ  8:30 മുതൽ  വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിലെ  മുതുകുറ്റിപ്പൊയില്‍, താളിക്കാട്, മള്ളന്നൂര്‍, കെ സി  നഗര്‍, കുണ്ടേരിപ്പൊയില്‍, പട്ടാരി  പ്രദേശങ്ങളില്‍ ജൂൺ 20 ചൊവ്വ രാവിലെ എട്ട്  മുതൽ  വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിലെ  ഓലടത്താഴ , ഉപ്പായിച്ചാൽ ,ചക്കിപ്പീടിക , നാഷണൽ പ്ലൈവുഡ് , ചർച്ച്   എന്നീ ഭാഗങ്ങളിൽ  ജൂൺ 20 ചൊവ്വ രാവിലെ ഒൻപത്   മുതൽ  വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും .
error: Content is protected !!