കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വിദൂര വിദ്യാഭ്യാസം പ്രൊജക്റ്റ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദം (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്  2011 പ്രവേശനം മുതൽ) മാർച്ച് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ളവർ, 20.04.2023, വ്യാഴാഴ്ച വൈകിട്ട് 4 മണിക്കകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.

ഹാൾ ടിക്കറ്റ്

12 .04 .2023  ന്  ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2023  പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു   

പ്രായോഗിക പരീക്ഷകൾ

ആറാം സെമസ്റ്റർ ബി എസ് സി ബയോ ഇൻഫോമാറ്റിക്സ്,/ ബയോടെക്നോളജി/ ,കെമിസ്ട്രി /,കമ്പ്യൂട്ടർ സയൻസ് /, ഇലക്ട്രോണിക്സ്/ഫോറസ്റ്ററി /,ജോഗ്രഫി ,/ ,ജിയോളജി ,/ഹോം സയൻസ്/ , മാത്തമാറ്റിക്സ്/മൈക്രോ ബയോളജി /,ഫിസിക്സ് /,സൈക്കോളജി/ ,സുവോളജി/ ഡിഗ്രി ഏപ്രിൽ 2023 , പ്രായോഗിക പരീക്ഷകൾ, ഏപ്രിൽ പത്താം തിയ്യതിമുതൽ ഏപ്രിൽ ഇരുപത്തിയഞ്ചാം തിയ്യതി വരെ അതാതു കോളേജുകളിൽ നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .

ആർട്സ് ഗ്രേസ് മാർക്ക്

കണ്ണൂർ സർവകലാശാല കലോത്സവത്തിലും സോണൽ / നാഷണൽ തല കലോത്സവങ്ങളിലും വിജയിച്ച 2022 23 അധ്യയന വർഷത്തിൽ ആർട്സ് മാർക്കിന് അർഹത നേടിയ വർഷ ബിരുദ വിദ്യാർത്ഥികളിൽ നിന്നും ബിരുദാനന്തര ബിരുദ  വിദ്യാർത്ഥികളിൽ നിന്നും ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ താവക്കര ക്യാമ്പസിലെ വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടറുടെ കാര്യാലയത്തിൽ ഏപ്രിൽ 30ന് വൈകുന്നേരം 5 മണി വരെ നേരിട്ട് സമർപ്പിക്കാം

error: Content is protected !!