പണവായ്പാ നയ തീരുമാനങ്ങളെടുക്കുന്നതില്‍ സമ്മര്‍ദം കുറക്കും : ആര്‍ ബി ഐ

വിവിധ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഇളവു വന്നത് പണവായ്പാ നയ തീരുമാനങ്ങള്‍ എടുക്കുന്നതിൽ സമ്മർദം കുറയ്ക്കുമെന്ന് റിസർവ് ബാങ്ക്.

ഇന്ധനവില കുത്തനെ ഉയര്‍ന്നത് മൂലമുള്ള വിലപ്പെരുപ്പം പരിഹരിക്കാന്‍ ഇതുവഴി കഴിഞ്ഞു. മൂന്നാംപാദത്തിലും ഈ നില തന്നെ തുടരാനാണ് സാധ്യതയെന്നും ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.

രണ്ടാം കോവിഡ് തരംഗമുണ്ടാക്കിയ പ്രതിസന്ധിക്ക് ശമനമുണ്ടായി. വിതരണശൃംഖല കൂടുതല്‍ സജീവമായി. ഉത്പാദനവും കയറ്റുമതിയും കൂടി. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുറഞ്ഞുവരുന്നു. ഇതോടെ പണവായ്പാ നയത്തില്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

വളര്‍ച്ചാവേഗം കൂട്ടുന്നതു മുന്‍നിര്‍ത്തി 2020 പകുതി മുതല്‍ ആര്‍.ബി.ഐ. റിപ്പോനിരക്ക് നാലു ശതമാനമായി തുടരുകയാണ് .

error: Content is protected !!