സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ വയോധികന്‍ മരിച്ചു

കാസര്‍ഗോഡ് കര്‍മ്മംതൊടിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ വയോധികന്‍ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നിന്നിരുന്ന കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നിയും ചത്തു.

error: Content is protected !!