തൃക്കാക്കര നഗരസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

തൃക്കാക്കര നഗരസഭാധ്യക്ഷയ്ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കി. നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ന​ഗരസഭ അധ്യക്ഷ അജിതാ തങ്കപ്പന്‍റെ ഹര്‍ജി ഈ മാസം17ന് വീണ്ടും പരിഗണിക്കും.

ഓണക്കോടിക്കൊപ്പം പണക്കിഴിയും നല്‍കിയെന്ന ആരോപണം വിവാദമായതോടെ ന​ഗരസഭയിലെ പ്രതിപക്ഷമായ എല്‍ ഡി എഫും ബി ജെ പിയും ന​ഗരസഭ അധ്യക്ഷക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയി‌രുന്നു. ന​ഗരസഭ അധ്യക്ഷയുടെ മുറിക്കുമുന്നില്‍ സമര പരിപാടികളും നടത്തി. ഇതിനിടെ ആരോപണത്തില്‍ അന്വേഷണം തുടങ്ങിയ വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശ പ്രകാരം ന​ഗരസഭ സെക്രട്ടറി അധ്യക്ഷയുടെ മുറി പൂട്ടിയിട്ടു. കൈവശമുണ്ടായിരുന്ന താക്കോല്‍ കൊണ്ട് മുറി തുറന്ന് അകത്ത് കയറിയ അജിത തങ്കപ്പനെ ഉപരോധിച്ചവരെ പൊലീസ് ബലം പ്രയോ​ഗിച്ചാണ് മാറ്റിയത്. ഈ സംഘര്‍ഷത്തില്‍ എല്‍ ഡി എഫ് യു ഡി എഫ് അം​ഗങ്ങള്‍ക്ക് പരിക്കേറ്റ‌തായും ആരോപണം ഉയര്‍ന്നു.

error: Content is protected !!