പ്ലസ്‌വണ്‍ പരീക്ഷ നടത്തിപ്പില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ്‌വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നടപ്പില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക വേണ്ട. പരീക്ഷ തീയതിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ടൈംടേബിള്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പും മറ്റ് വകുപ്പുകളുമായി ആലോചിച്ച ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

ആവശ്യമായ ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. എല്ലാം പഴുതുകള്‍ അടച്ചുള്ള ഒരുക്കങ്ങളാണ്. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ വകുപ്പുകളുടെ സഹകരണം ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!