എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചി മുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ശുചി മുറി വൃത്തിയാക്കാനെത്തിയെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ച കുഞ്ഞാണിതെന്നാണ് പ്രാഥമിക വിവരം. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

യുവതിയെയും ആശുപത്രി അധികൃതരെയും അടക്കം പോലിസ് ചോദ്യം ചെയ്യുകയാണ്. യുവതി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

 

error: Content is protected !!