യുപിയില്‍ അഞ്ജാത രോഗം: രണ്ട് ആഴ്ചയ്ക്കിടെ 68 മരണം

ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച് വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യു.പിയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ മരിച്ചത് 68 പേർ. അജ്ഞാത രോഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളിലെന്ന് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ്.

അതേസമയം രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

error: Content is protected !!