മൂന്ന് ദിവസത്തെ സന്ദര്‍ശനം: രാഹുല്‍ഗാന്ധി ഇന്ന്​ കേരളത്തിലെത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും. മൂന്ന് ദിവസം ​സംസ്​ഥാനത്തെ വിവിധ പരിപാടികളില്‍ പ​ങ്കെടുക്കും.

ഉച്ചയോടെ തന്‍റെ മണ്ഡലമായ വയനാട്ടിലെത്തുന്ന അദ്ദേഹം 1.45ന് മാനന്തവാടിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചക്കു ശേഷം മൂന്നിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കൂവളത്തോട് കുടിവെള്ള പദ്ധതിയും വൈകീട്ട് അഞ്ചിന് പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡെന്‍റല്‍ യൂനിറ്റി​ന്‍റെ ഉദ്ഘാടനവും ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ കൈമാറ്റവും നിര്‍വഹിക്കും.

ചൊവ്വാഴ്ച രാവിലെ 11.45ന് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്തിലെ കാര്‍ഷികദിനാചരണവും കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറം വണ്ടൂര്‍ സ്‌നേഹാരാം ഗാന്ധിഭവന്‍ സന്ദര്‍ശിക്കും. 2.45ഓടെ, നിര്യാതനായ മുന്‍ ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശിന്‍റെ വീട് സന്ദര്‍ശിക്കും.

വൈകീട്ട് നാലിന് എടവണ്ണ പി.എസ്. ഓഡിറ്റോറിയത്തില്‍ പ്ലസ് ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കും. അഞ്ചിന് മലപ്പുറം പാലോത്ത് ഊര്‍ക്കാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന പരേതനായ ജ്യോതിഷ്‌കുമാറി​ന്‍റെ വീട് സന്ദര്‍ശിക്കും.

error: Content is protected !!