കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി: പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുത്താമ്പി സ്വദേശിയ ഹനീഫയെ ആണ് തട്ടികൊണ്ടുപോയത്.

കൊയിലാണ്ടിയില്‍ വെച്ച്‌ തട്ടിക്കൊണ്ട് പോയെങ്കിലും പിന്നീട് കോഴിക്കോട് കുന്ദമംഗലത്ത് പുലര്‍ച്ചെ ഇറക്കിവിടുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഹനീഫ നാട്ടില്‍ എത്തിയത്.

ഒരുമാസം മുൻപ് സമാനമായ രീതിയിൽ പ്രവാസിയായ അഷറഫിനെ കൊയിലാണ്ടിയിൽനിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചം​ഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്റഫിനെ കണ്ടെത്തിയത്. ഇവരെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഈ സംഘമാണോ ഹനീഫയുടെ തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്നാണ് പൊലീസിന്‍റെ അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

error: Content is protected !!