പി.രാമകൃഷ്ണൻ രാഷ്ട്രീയത്തിലെ മൂല്യച്ചുതികൾക്കെതിരെ ശബ്ദമുയർത്തിയ നേതാവ്: സതീശൻ പാച്ചേനി

ഗാന്ധിയനും കർമ്മമണ്ഡലത്തിൽ കരുത്തും നിശ്ചയദാർഢ്യവും മുറുകെ പിടിച്ച്, രാഷ്ട്രീയത്തിലെ മൂല്യച്ചുതികൾക്കെതിരെ ശബ്ദമുയർത്തിയ നേതാവുമായിരുന്നു പി. രാമകൃഷ്ണനെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്‍റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന പ്രമുഖ കോൺഗ്രസ് നേതാവ് പി രാമകൃഷ്ണന്‍റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി പയ്യാമ്പലത്ത് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

പൊതുപ്രവർത്തന മണ്ഡലത്തിൽ വേറിട്ട വഴി കളിലൂടെ സഞ്ചരിച്ച് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞ് നിന്ന് ആദർശാധിഷ്ടിത നിലപാടുകളിലൂടെയും വ്യത്യസ്ഥവും ജനമനസ്സറിയുന്നതുമായ സമീപനങ്ങളിലൂടെയും ജനങ്ങളോടൊപ്പം അടിയുറച്ച് നിന്ന് നാടിന്‍റെ നന്മക്ക് വേണ്ടി വാക്കുകൾ പടവാളാക്കി പോരാട്ടം നടത്തിയ ഉജ്വലനായ പോരാളിയായിരുന്നു പി.രാമകൃഷ്ണനെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, മാർട്ടിൻ ജോർജ്ജ്,സജീവ് മാറോളി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ, മുൻ എംഎൽഎ പ്രൊഫ.എ ഡി മുസ്തഫ, കെ പ്രമോദ്, എം പി ശ്രീധരൻ, പി ടി മാത്യു, സി. രഘുനാഥ്, സുരേഷ് ബാബു എളയാവൂർ,റഷീദ് കവ്വായി , പി.കെ രാഗേഷ്, സി.വി. സന്തോഷ്, എം.പി.വേലായുധൻ, എൻ രാമകൃഷ്ണൻ. തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!