രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 648 കൊവിഡ് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ 3,25,12,366 പേര്‍ രോഗബാധിതരായി. ഇവരില്‍ 3,17,54,281 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,35,758 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 3,22,327 പേരാണ് ചികിത്സയിലുളളത്.

അതെ സമയം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍. 24,296 പേര്‍ക്കാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 173 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് 1,000ത്തില്‍ കൂടുതല്‍ കേസുകളുള്ള മറ്റ് തെക്കന്‍ സംസ്ഥാനങ്ങള്‍.

error: Content is protected !!