കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. പൂന്തുറ സ്വദേശി അഖിനേഷാണ് കഴക്കൂട്ടം പൊലിസിന്റെ പിടിയിലായത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച്‌ പീ‍ഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ചൈല്‍ഡ് ലൈനാണ് കഴക്കൂട്ടം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

error: Content is protected !!