മലപ്പുറത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്.

ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സീനത്തിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന പ്രതി, അവർ പോയതിന് ശേഷം ആക്രമിക്കുകയായിരുന്നു.

പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പൊലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.

error: Content is protected !!