മലപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവം: യുവാവ് അറസ്റ്റില്‍

വയോധികയെ കൊലപ്പെടുത്തിയ സംഭവം.യുവാവ് അറസ്റ്റില്‍. കുറ്റിപ്പുറം പഞ്ചായത്ത്‌ നടുവട്ടം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മയെ(62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നടുവട്ടം വെള്ളാറമ്പ് സ്വദേശിയായ ചീരന്‍കുളങ്ങര മുഹമ്മദ്‌ ഷാഫിയാണ്(34) അറസ്റ്റിലായത്.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ പൊലീസ് കണ്ടെടുത്തു.

വെള്ളിയാഴ്‌ചയാണ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയെ വീടിന്‍റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ മാതാവിനോടൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മാതാവ് മരണപ്പെട്ടതോടെ ഒറ്റയ്ക്ക്ക്കാണ് കുഞ്ഞിപ്പാത്തുമ്മ താമസിച്ചിരുന്നത്.

വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന പ്രതി മോഷണശ്രമത്തിനിടെയാണ് കൊല നടത്തിയത്. തന്ത്രപരമായ നീക്കത്തിലൂടെ, കൃത്യം നടത്തി 48 മണിക്കൂറിനകം പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു.

error: Content is protected !!