ആര്‍‌ടി‌പി‌സി‌ആര്‍ നിരക്ക് കുറച്ചതിനെതിരെ കോടതിയെ സമീപിച്ച്‌ ലാബുടമകള്‍

സംസ്ഥാനത്ത് ആര്‍‌ടി‌പി‌സി‌ആര്‍ പരിശോധനാ നിരക്ക് 1700ല്‍ നിന്ന് 500 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമ പോരാട്ടത്തിന് ലാബ് ഉടമകള്‍. നിരക്ക് കുറയ്‌ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടി ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബ് ഉടമകളുടെ ആവശ്യം.

മുന്‍പ് ആര്‍‌ടി‌പി‌സി‌ആര്‍ ഫലത്തിന്റെ നിരക്ക് സര്‍ക്കാര്‍ കുറച്ചെങ്കിലും ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവ് സ്വന്തമാക്കിയിരുന്നു. പ്രതിദിന രോഗനിരക്ക് വര്‍ദ്ധിച്ചതോടെയാണ് സര്‍ക്കാര്‍ വീണ്ടും നിരക്ക് കുറച്ചത്. എന്നാല്‍ ഈ നിരക്കിന് പരിശോധിക്കാന്‍ കഴിയില്ലെന്ന് ലാബുകള്‍ അറിയിച്ചു. ഇതോടെ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 240 രൂപയാണ് ഒരു ടെസ്‌റ്റിന് വേണ്ടി വരികയെന്ന് മനസിലാക്കിയതായും കൂടിയ നിരക്ക് ഈടാക്കിയാല്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് ലാബുകള്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിരക്ക് കുറയ്‌ക്കുന്നത് പരിശോധനയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ പരിശോധനയ്‌ക്ക് സബ്‌സിഡി നല്‍കി തങ്ങളുടെ നഷ്‌ടം നികത്തണമെന്നുമാണ് ലാബുകളുടെ ആവശ്യം. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.

error: Content is protected !!