മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതികള്‍ അറസ്‌റ്റില്‍

മാന്നാറില്‍ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളാണിവര്‍. മലപ്പുറം സ്വദേശികളായ രാജേഷ് പ്രഭാകര്‍, ഹാരിസ്, എന്നിവരാണ് പിടിയിലായത്.

ഇതോടെ ഈ കേസില്‍ അറസ്‌റ്റിലാകുന്നവരുടെ ആകെ എണ്ണം 13 ആയി. രാജേഷ് പ്രഭാകറാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്‌തത്.

ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് യുവതിയെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് വീടാക്രമിച്ച് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടയക്കുകയായിരുന്നു.

ഫെബ്രുവരി 22 ന് പുലര്‍ച്ചെയായിരുന്നു മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരുസംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം പാലക്കാട് ഉപേക്ഷിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!