ത​ല​ശേ​രി​യി​ല്‍ മ​നഃ​സാ​ക്ഷി വോ​ട്ട് ത​ള്ളി വി. ​മു​ര​ളീ​ധ​ര​ന്‍: ബി.ജെ.പി പിന്തുണ സി.ഒ.ടി നസീറിന്

ത​ല​ശേ​രി​യി​ല്‍ മ​ന​സാ​ക്ഷി വോ​ട്ടി​ന് പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി ക​ണ്ണൂ​ര്‍ ജി​ല്ലാ നേ​തൃ​ത്വ​ത്തെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ബി​ജെ​പി പി​ന്തു​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സി.​ഒ.​ടി ന​സീ​റി​ന് ത​ന്നെ​യെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

തലശേരിയില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബി.ജെ.പി രംഗത്തെത്തിയത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒഴികെ ആര്‍ക്കും വോട്ട് ചെയ്യാമെന്നാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാര്‍ പറഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ഒ.ടി നസീര്‍ തന്നെ ഇത് പിന്‍വലിച്ചിരുന്നു.

നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഇല്ലാതായാത്. കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട്.

error: Content is protected !!