തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപിടുത്തം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കാവടിയാറില്‍ ഹോട്ടലില്‍ തീപിടുത്തം. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.

ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാനായി റൂഫ്‌ടോപ്പില്‍ നിര്‍മ്മിച്ചിരുന്നു താത്‌കാലിക നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയര്‍ കെട്ടി താഴെ എത്തിച്ചു.

ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. ഇന്ന് ഉച്ചയോടെയാണ് ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രദേശവാസികള്‍ അ​ഗ്നിശമനാ കേന്ദ്രത്തില്‍ വിവരം അറിയിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരാണ് തൊഴിലാളികളെ രക്ഷിച്ചത്.

error: Content is protected !!