പാനൂര്‍ കൊലക്കേസ് പ്രതി രതീഷിന്‍റേത് കൊലപാതകമെന്ന് കെ.സുധാകരന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണം സംബന്ധിച്ച് ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.

രതീഷിന്‍റെ മരണം കൊലപാതകമാണെന്നാണ് സുധാകരന്‍ ആരോപിക്കുന്നത്. രതീഷിനെ കൊലപ്പെടുത്താന്‍ കാരണം ഒരു നേതാവിനെതിരായ പ്രകോപനപരമായ പരാമര്‍ശമാണ്. മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം രതീഷിനെ കെട്ടിത്തൂക്കിയതാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം കേസിലെ രണ്ടാം പ്രതിയായ രതീഷിന്‍റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. രതീഷിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. റൂറല്‍ എസ്.പി ഫോറന്‍സിക് സര്‍ജന്‍റെ മൊഴി എടുത്തു.

error: Content is protected !!