തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം പാറശ്ശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴിഞ്ഞാംവിള സ്വദേശി മീനയെ ആണ് ഭര്‍ത്താവ് ഷാജി വെട്ടിക്കൊന്നത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുഖത്തിനും കഴുത്തിനും വെട്ടേറ്റ മീനയെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചു.

ഭര്‍ത്താവ് ഷാജി പാറശ്ശാല പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലക്ക് കാരണം വ്യക്തമല്ല. പോലിസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!