ഒടിടി ചിത്രങ്ങളുമായി അഭിനയിക്കുന്നത് തുടര്‍ന്നാല്‍ ഫഹദിനെ വിലക്കും: മുന്നറിയിപ്പുമായി ഫിയോക്ക്

ഒടിടി ചിത്രങ്ങളില്‍ അഭിനയിക്കുന്നത് തുടര്‍ന്നാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്കിന്‍റെ മുന്നറിയിപ്പ്.

നടന്‍റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

ഇനിയും ഒടിടി വഴി ചിത്രം റിലീസ് ചെയ്താല്‍ മാലിക് ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്നും ഫിയോക്ക് സമിതി പറഞ്ഞു. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം.

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ഫഹദ് ഫാസില്‍. ഈ മാസം തന്നെ ഫഹദിന്റെ രണ്ടു ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു. ഇതോടെയാണ് ഫഹദിന് മുന്നറിയിപ്പ് നല്‍കി ഫിയോക്ക് രംഗത്തെത്തിയത്.

error: Content is protected !!