അശ്വിന് ഐപിഎല്ലില്‍ നിന്ന് വിട്ടു നില്ക്കും
ഡല്‍ഹി ക്യാപിറ്റല്‍സ് താരം രവിചന്ദ്ര അശ്വിന് ഐപിഎല്ലില്‍ നിന്ന് വിട്ടു നില്ക്കും. താരം തന്നെയാണ് ഇന്ന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ തന്റെ കുടുംബത്തിന്റെ ഒപ്പം ചേരാനാണ് ഈ തീരുമാനം എന്നും അശ്വിന് പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ താന്‍ കുടുംബത്തോടൊപ്പമാണ് നില്‍ക്കേണ്ടത്. കാര്യങ്ങള്‍ ഒക്കെ നല്ല രീതിയില്‍ ആവുകയാണെങ്കില്‍ താന്‍ തിരികെവരുമെന്നും അശ്വിന് പറഞ്ഞു.
ഈ സീസണിലെ ഡല്‍ഹിയുടെ എല്ലാ മത്സരങ്ങളിലും അശ്വിന് കളിച്ചിരുന്നു.