‘താരം’, ഈസ്റ്റര്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച്‌ നിവിന്‍ പോളി

ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം.

നിവിന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നുവെന്നും നിവിന്‍ പോളി പോസ്റ്റില്‍ പറയുന്നു. തൊപ്പിയും കണ്ണടയും വെച്ച നിവിന്റെ ഗ്രാഫിക്കല്‍ ചിത്രമടങ്ങിയ പടത്തിന്റെ പോസ്റ്ററും നടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മലയാള ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്‍ടൈറ്റിലിംഗിലൂടെ ശ്രദ്ധേയനായ വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. കിളി പോയി എന്ന ചിത്രത്തിന്‍റെ സഹ രചയിതാവുമായിരുന്നു വിവേക്. കുടുംബപ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു റൊമാന്‍റിക് കോമഡിയായിരിക്കും താരം എന്ന സൂചനകളാണ് പുറത്തുവരുന്നത്.

പ്രേക്ഷകര്‍ക്ക് ഒരു മനോഹരവിരുന്ന് തന്നെയായിരിക്കും ഈ ചിത്രമെന്ന് ‘താര’ത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ സൂചിപ്പിക്കുന്നു. പ്രദീഷ് എം വര്‍മ്മയാണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്. എഡിറ്റിംഗ് അര്‍ജു ബെന്‍. സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്റ്റര്‍). സൗണ്ട് മിക്സ് വിഷ്‍ണു ഗോവിന്ദ്. മനു മഞ്ജിത്ത്, ഹരിനാരായണന്‍ ബി കെ എന്നിവരുടേതാണ് വരികള്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അരുണ്‍ ഡി ജോസ്. പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‍സ്.

ലിജു കൃഷ്‍ണയുടെ പടവെട്ട്, രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ കനകം കാമിനി കലഹം, എബ്രിഡ് ഷൈനിന്‍റെ മഹാവീര്യര്‍ എന്നിവയാണ് നിവിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

error: Content is protected !!