വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് ഉച്ചയോടെ നാമനിര്‍ദ്ദേശ പ്രതിക നല്‍കും. മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്താണ് മല്‍സരിക്കാനിറങ്ങുന്നത്.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാളയാർ പെൺകുട്ടികളുടെ അമ്മ തീരുമാനിച്ചത്. മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം നടത്തുന്ന യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ സമരസമിതിയുമായി ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

error: Content is protected !!