ടി.പി.ചന്ദ്രശേഖരന്‍ ആരായിരുന്നെന്ന് മെയ് രണ്ടിന് പിണറായിക്ക് ബോധ്യമാകും: കെ.കെ. രമ

ആരായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ എന്നത് മേയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെ.കെ രമ.

വടകരയില്‍ പുതിയ ചരിത്രം കുറിക്കുമെന്നും തന്റെ ഭര്‍ത്താവ് ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താന്‍ മത്സരിക്കുന്നതെന്നും കെ.കെ രമ വ്യക്തമാക്കി.

ടിപിയുടെ രക്തസാക്ഷിത്വത്തിന് ശേഷം കേരളം വീണ്ടെടുത്ത ജനാധിപത്യമാണത്. കേരളത്തിലെ ജനാധിപത്യം വീണ്ടെടുക്കാനാണ് ആര്‍എംപിയുടെ മത്സരമെന്നും കെ.കെ രമ പറഞ്ഞു.

രാജ്യം മുഴുവന്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തില്‍ മാത്രം കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. മത്സരിക്കാന്‍ വ്യക്തിപരമായി താത്പര്യപ്പെടാത്തതിനാല്‍ ആര്‍എംപിയിലുണ്ടായ ആശയക്കുഴപ്പമാണ് സ്ഥാനാര്‍ഥിത്ഥ്വം വൈകാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വര്‍ഗീയ ഫാസിസത്തിനെതിരേയുള്ള വിശാലമായ മതേതര ജനാധിപത്യ സഖ്യം ഉയര്‍ന്നുവരേണ്ട കാലഘട്ടമാണിത്. ആ രാഷ്ട്രീയത്തിനാണ് കൂടുതല്‍ പ്രസക്തി. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാനുള്ള കാരണമെന്നും അവര്‍ വ്യക്തമാക്കി.

error: Content is protected !!