തൃശൂരില്‍ വിജയ സാധ്യതയല്ല, മത്സര സാധ്യത: സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹമെന്ന് സുരേഷ് ഗോപി

തൃശൂരില്‍ വിജയ സാധ്യതയേക്കാള്‍ മത്സര സാധ്യതയാണുള്ളതെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.

മത്സരരംഗത്തേക്ക് വരാന്‍ താതപര്യമില്ലായിരുന്നുവെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ അനുസരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

മ​ത്സ​രി​ക്കേ​ണ്ട എ​ന്നു ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും നി​ല​പാ​ടെന്നും അദ്ദേഹം വ്യക്‌തമാക്കി. നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​ണ് തൃ​ശൂ​ര്‍ താ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന അദ്ദേഹം ആ​ശു​പ​ത്രി വി​ട്ടു. തൃ​ശൂ​രി​ല്‍ മ​ത്സ​ര സാ​ധ്യ​ത​യുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

 

error: Content is protected !!