ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം: കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡി സി സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് ഡി സി സിയില്‍ കൂട്ട രാജി .

രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചു.

കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കരുത്. ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാല്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ബാധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ തുടങ്ങിയിരുന്നു.

പുനലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും രാജിവെച്ചു. ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമാണ് രാജിവെച്ചത്. ലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ലീഗ് സ്ഥാനാര്‍ഥിയാണെങ്കില്‍ പുനലൂരില്‍ യുഡിഎഫ് മൂന്നാമതെത്തുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.

 

error: Content is protected !!