തരൂരില്‍ പി കെ ജമീലയെ ഒഴിവാക്കി: പകരം പി പി സുമോദ്

തരൂർ മണ്ഡലത്തിൽ പി കെ ജമീലയ്ക്ക് സീറ്റില്ല. പകരം പിപി സുമോദ് മത്സരിക്കും. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് വീണ്ടും നല്‍കിയ റിപ്പോര്‍ട്ടിലും ജമീലയുടെ പേര് ഉണ്ടായിരുന്നില്ല.

പ്രാദേശികമായി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ എതിര്‍പ്പും ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനവും കണക്കിലെടുത്താണ് ജമീലയെ മല്‍സരിപ്പിക്കാനുള്ള നീക്കത്തെ ജില്ലാ സെക്രട്ടേറിയറ്റ് തള്ളിയത്. പി പി സുമോദിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായ പി പി സുമോദിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു.

നേരത്തെ സുമോദിനെ കോങ്ങാട് മല്‍സരിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. സുമോദിനെ മാറ്റിയപ്പോള്‍, കോങ്ങാട് ജില്ലാ പഞ്ചായത്ത് പ്രസിഡായിരുന്ന കെ ശാന്തകുമാരിയെ സ്ഥാനാര്‍ത്ഥിയാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

error: Content is protected !!