പാറക്കൽ അബ്ദുള്ള എംഎൽഎയുടെ സഹോദരൻ അന്തരിച്ചു

കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക – സന്നദ്ധ പ്രവര്‍ത്തകനുമായ പാറക്കല്‍ ഹാരിസ് (49) അന്തരിച്ചു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയഘാദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വടകര, ഏറാമല തച്ചര്‍കണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ്.

ഭാര്യ: വി.വി ആയിഷ തൂണേരി. മക്കള്‍: അബ്ദുല്‍ മാജിദ്, ഷാന നസ്രിന്‍ , ദില്‍ന ഫാമിയ. സഹോദരങ്ങള്‍ : കോണ്‍ഗ്രസ് നേതാവ് പാറക്കല്‍ ‌മുഹമ്മദ്, സമീര്‍ പാറക്കല്‍, കുഞ്ഞിപാത്തു. സഫിയ, ശരീഫ,നസീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഏറാമല ജുമാ മസ്ജിദില്‍. ഖത്തറിലും ഒമാനിലുമായി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹാരിസ് പ്രവാസികള്‍ക്കിടയില്‍ സന്നദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.

error: Content is protected !!