മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗുണ്ടാ നേതാവ് അറസ്‌റ്റില്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മാ​ന്നാ​ര്‍ സ്വദേശിനി ബിന്ദുവിനെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ കോ​ട്ട​യം സ്വ​ദേ​ശി ഷം​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ബിന്ദുവിനെ തട്ടിയെടുത്ത് കൈമാറാന്‍ ഏല്‍പ്പിച്ചിരുന്നത് ഷംസിന്‍റെ ക്വട്ടേഷന്‍ സംഘത്തിനാണ്. ഇയാളുടെ സംഘാംഗങ്ങളായ നാല് പേരെ മുന്‍പ് തന്നെ പിടികൂടിയിരുന്നു. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം പറവൂര്‍‌ സ്വദേശി അന്‍ഷാദ്, എറണാകുളം സ്വദേശി സുബീര്‍ എന്നിവരാണ് നേരത്തെ അറസ്‌റ്റിലായത്.

ഈ സംഘവുമായി ബിന്ദുവിന് ബന്ധമുണ്ടെന്നാണ് പൊലീസ് അനുമാനം. നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുള‌ള ബിന്ദു ഫെബ്രുവരി 19ന് ബെല്‍റ്റിനുള‌ളില്‍ പേസ്‌റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. കൊടുവള‌ളി സ്വദേശി രാജേഷിനുള‌ളതായിരുന്നു ഇത്. ഇവര്‍ക്ക് സ്വര്‍ണം എത്തിക്കാത്തതിനെ തുടര്‍ന്നാണ് ബിന്ദുവിനെ സംഘം വീട് കയറി ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചെന്നാണ് ബിന്ദു നല്‍കിയ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.  കസ്റ്റംസും ഈ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 22ന് പുലര്‍ച്ചെയാണ് ബിന്ദുവിനെ സംഘം തട്ടിക്കൊണ്ടുപോയത്.

 

error: Content is protected !!