മീനമാസ പൂജ: ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം

മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനായി ഒരുങ്ങുന്നു.

വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ മാത്രമായിരിക്കും പ്രവേശനം. പതിനഞ്ച് മുതല്‍ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. പ്രവേശനത്തിനായി 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ മണ്ഡല മകര വിളക്ക് കാലത്ത് 1000 പേര്‍ക്കാണ് പ്രതിദിനം ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നത് പിന്നീട് കോടതി ഇടപെട്ടാണ് 5000 ആക്കിയത്. കുംഭമാസ പൂജയ്ക്കു നടതുറന്ന ഫെബ്രുവരിയിലെ അഞ്ചു ദിവസങ്ങളില്‍ 25000 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 10049 പേര്‍ മാത്രമായിരുന്നു എത്തിയത്. 14951 പേര്‍ എത്തിയില്ല. ഇതിനെത്തുടര്‍ന്ന് പ്രതിദിനം 5000 പേര്‍ക്കു ദര്‍ശനം അനുവദിച്ചതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും വെര്‍ച്വല്‍ ക്യൂ സംവിധാനം ഒഴിവാക്കണമെന്നും സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

error: Content is protected !!