തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്: മത്സര രംഗത്തേക്ക് ഇല്ലെന്നും മമ്മൂട്ടി

തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്നും എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും നടന്‍ മമ്മൂട്ടി.

മത്സര രംഗത്തേക്ക് ഇല്ലെന്നും ആരും തന്നോട് ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രീസ്റ്റിന്റെ റിലീസ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു മമ്മൂട്ടി.

കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയും മഞ്ജു വാര്യരും മുഖ്യവേഷത്തിലെത്തുന്ന പ്രീസ്റ്റ് വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ഒന്നര വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്.

error: Content is protected !!