ലൈഫ് മിഷന്‍: സി ബി ഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍; സര്‍ക്കാരിനും സി ബി ഐയ്‌ക്കും നോട്ടീസ്

ലൈഫ് മിഷന്‍ കേസില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും സിബിഐക്കും സുപ്രിം കോടതി നോട്ടീസ് അയച്ചതായി അയച്ചു. അനില്‍ അക്കര എം എല്‍ എയ്‌ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നേരത്തെ സംസ്ഥാന സര്‍ക്കാരും സി ബി ഐ അന്വേഷണത്തിനുളള ഹെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹര്‍ജിയും പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനം. സി ബി ഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്റെ പേരില്‍ പരിധികള്‍ ലംഘിക്കുകയാണെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ നടപ്പാക്കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് വിജിലന്‍സ് അന്വേഷണമെന്നായിരുന്നു സി ബി ഐയുടെ മറുപടി.

error: Content is protected !!